Kerala

തനിക്കെതിരെ പുതിയ എഫ്ഐആറുകള്‍ വരുന്നതില്‍ ദുരുദ്ദേശപരമായ നീക്കങ്ങളുണ്ടെന്ന് കെഎം മാണി

കോട്ടയം: ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. കള്ളക്കേസില്‍ കുടുക്കി കേരള കോണ്‍ഗ്രസിനെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മാണി പറഞ്ഞു.

തനിക്കെതിരെ പുതിയ എഫ്ഐആറുകള്‍ വരുന്നതില്‍ ദുരുദ്ദേശപരമായ നീക്കങ്ങളുണ്ട്. വെറുതെ വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ല. ശക്തമായി തന്നെ തിരിച്ചുകൊടുക്കും. യുഡിഎഫില്‍നിന്ന് പുറത്തുവന്നെങ്കിലും ആരോടും തനിക്ക് വെറുപ്പില്ലെന്നും മാണി പറഞ്ഞു.

തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ മനപൂര്‍വ്വം പല കഥകളുമുണ്ടാക്കുന്നു. പല ശ്രമങ്ങളും നടത്തുന്നു. രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ കൃത്യമായ തെളിവില്ലാതെ കേസെടുക്കാമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും മാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button