NewsLife Style

നഖസംരക്ഷണത്തിന്‍റെ പാഠങ്ങള്‍ എന്താണെന്ന് അറിയാം

സൗന്ദര്യം എന്നു പറയുമ്പോൾ അത് മുടിയിലും മുഖത്തുമായി മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ്.എന്നാല്‍ സൗന്ദര്യം പൂര്‍ണമാകണമെങ്കില്‍ മുഖവും മുടിയുംമാത്രം സുന്ദരമായിരുന്നാൽ പോരാ.മറിച്ച് വിരലുകളും കൈമടക്കുകളും എല്ലാം സുന്ദരമായിരിക്കണം.വിരലുകളെ അവഗണിയ്ക്കുന്ന പെണ്‍കുട്ടികള്‍ ഇനിയെങ്കിലും മനസ്സിലാക്കിക്കോളൂ പുരുഷന്‍മാര്‍ ആദ്യം ശ്രദ്ധിക്കുന്നത് പെണ്‍കുട്ടികളുടെ വിരലുകള്‍ ആണ് .എന്നാല്‍ വിരലിന്റെ നിറത്തേക്കാള്‍ അതിന്റെ വൃത്തിക്കാണ് പ്രാധാന്യം നല്‍കേണ്ടത്.

തിരക്കു പിടിച്ച ജീവിതത്തില്‍ വിരലുകൾ ശ്രദ്ധിക്കാന്‍ പലര്‍ക്കും സമയം കിട്ടില്ല എന്നതാണ് സത്യം.എന്നാലും അല്‍പസമയം വിരലിന്റെ സൗന്ദര്യത്തിനായി മാറ്റി വെച്ചാല്‍ വിരലിന്റെ ഭംഗികൂട്ടാവുന്നതേയുള്ളു . .നഖം നല്ല ഭംഗിയായി പലരും വളര്‍ത്തിയെടുക്കും. എന്നാല്‍ നഖം വൃത്തിയാക്കാൻ പലരും മറന്നു പോകും. അതുകൊണ്ട് നഖം വളര്‍ത്തുന്നവര്‍ നഖം വൃത്തിയാക്കാനുള്ള സമയംകൂടി കണ്ടെത്തുക. മാത്രമല്ല നഖം വളര്‍ത്താനിഷ്ടമില്ലാത്തവര്‍ വെട്ടിക്കളയാനും ശ്രദ്ധിക്കണം.

മൃദുവായ വിരലുകളായിരിക്കും എല്ലാവരുടേയും ആഗ്രഹം.വിരലുകൾ മൃദുവാക്കുന്നതിനുവേണ്ടി ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്ത് വിരലുകളില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കാവുന്നതാണ്.ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ആ വെള്ളത്തില്‍ കൈകള്‍ മുക്കി 15 മിനിട്ട് ഇരിയ്ക്കുക. ഇതും വിരലുകളുടെ സൗന്ദര്യം കൂട്ടുന്നതാണ്.അല്‍പം ഷാമ്പു കലര്‍ത്തിയ വെള്ളത്തില്‍ വിരല്‍ മുക്കി വെയ്ക്കുന്നത് നഖം വൃത്തിയാവുന്നതിനും നഖത്തിന് നിറം നല്‍കാനും നല്ലതാണ്.ഇക്കാര്യങ്ങളൊക്കെയൊന്ന് പരീക്ഷിച്ചു നോക്കൂ ,ഇനി നിങ്ങളുടെ വിരലുകളും കാണാൻ ഭംഗിയുള്ളതായി മാറും .

shortlink

Related Articles

Post Your Comments

Related Articles


Back to top button