റിലയന്‍സ് ജിയോ 4ജി കഴിഞ്ഞ വാരം അവതരിപ്പിച്ചതിന് പിന്നാലെ ജിയോ സിമ്മിനായുള്ള നെട്ടോട്ടത്തിലാണ് ആളുകള്‍. ഭൂരിഭാഗം റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ്. ഡിസംബര്‍ 31 വരെ ഡേറ്റാ/വോയ്‌സ് കോള്‍ സൗജന്യമാണെന്ന വാഗ്ദാനമാണ് ജിയോ സിമ്മിനായുള്ള തിരക്കിന്റെ പ്രധാന കാരണം. 4ജി വേഗതയില്‍ പ്രതിദിനം 4ജിബി ഡേറ്റാ ഉപയോഗിക്കാം.
ജിയോ സിം എല്ലാവര്‍ക്കും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിം കിട്ടാനില്ലെന്നതാണ് വസ്തുത. കിട്ടിയാലും സിം ആക്ടിവേഷന്‍ ആകാന്‍ ദിവസങ്ങള്‍ എടുക്കുന്നു. റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്പ്രസ്സ് മിനി, മറ്റു തേഡ് പാര്‍ട്ടി സ്റ്റോറുകള്‍ എന്നിവിടങ്ങളിലെല്ലാം സിം തേടി പോയപ്പോള്‍ അനിശ്ചിതകാലത്തേക്ക് ലഭ്യമാകില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് എന്‍ഡിടിവി ഗാഡ്‌ജെറ്റ്‌സ് 360 പറയുന്നു.
പുതിയതായി കസ്റ്റമേഴ്‌സിന് സിം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ജിയോ കുറച്ച് ഡീലര്‍മാരെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജിയോ സിം ലഭിക്കാത്തതിനാല്‍ നിരവധി പേരാണ് റിലയന്‍സ് സ്റ്റോറുകളിലെത്തി നിരാശരായി മടങ്ങുന്നത്.
ഓരോ ദിവസവും സിം വാങ്ങാന്‍ ചെല്ലുമ്പോള്‍ സ്റ്റോക്ക് തീര്‍ന്നതിനാല്‍ അടുത്ത ദിവസം വരാനാണ് പറയുന്നത്. തുടര്‍ച്ചയായി ദിവസങ്ങളോളം സ്‌റ്റോറില്‍ എത്തിയിട്ടും സിം ലഭിക്കാത്തവരുണ്ട്. സിം നല്‍കാത്തതിന് വിശദീകരണമോ എന്ന് ലഭ്യമാകുമെന്നോ റിലയന്‍സ് സ്‌റ്റോര്‍ അധികൃതര്‍ പറയുന്നില്ല. സിം വരാത്തതിന്റെ കാരണമെന്തെന്ന് തങ്ങള്‍ക്കും അറിയില്ലെന്ന് സ്‌റ്റോര്‍ മാനേജര്‍ പറയുന്നു.
Post Your Comments