IndiaNews

ഇന്ത്യ-യുഎസ് സൈനികസഹകരണത്തില്‍ വിറളിപൂണ്ട് ഹാഫിസ് സയീദ്‌

ന്യൂഡല്‍ഹി: സൈനിക താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള ഇന്ത്യ- യുഎസ് കരാര്‍ പാക് വിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണെന്ന് ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡര്‍ ഹാഫിസ് സയിദ്. അമേരിക്കയ്ക്ക് ചൈനയുമായും, ഇന്ത്യക്കു പാക്കിസ്ഥാനുമായും പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് കരാര്‍ ചൈന-പാക് ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും സയിദ് പറഞ്ഞു.

സാമ്പത്തിക ഇടനാഴി പദ്ധതി ഉള്ളതിനാല്‍ ചൈനയുടെയും പാകിസ്താന്റെയും താല്‍പ്പര്യങ്ങള്‍ ഒന്നാണെന്നും ഇതിനെ ചെറുക്കാനാണ് ഇന്ത്യയുടെ നടപടിയെന്നും സയിദ് ആരോപിച്ചു. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയും, രാജ്യത്തിന്റെ ചുമതലയാണെന്നും ഒരു ശക്തിയെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും പാക് സൈനിക മേധാവി റാഹില്‍ ഷെരിഫ് .അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button