KeralaNews

ബിജെപി ആസ്ഥാനത്തിന് നേരേ ബോംബേറ്: കേന്ദ്രം ഇടപെടുന്നു

തിരുവനന്തപുരം: ബിജെപി ആസ്ഥാനത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബോംബേറിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു.

രാജ്‌നാഥ് സിങ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളില്‍ പിണറായിയെ ആശങ്കയറിയിക്കുകയും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്ന പരാതിയുണ്ടെന്നും പറഞ്ഞു. കേന്ദ്ര അഭ്യന്തരമന്ത്രി ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന അഭ്യന്തര സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബിജെപി പ്രവര്‍ത്തകരെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം നിരന്തരം ആക്രമിക്കപ്പെടുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാക്കുന്ന ആക്രമണങ്ങളില്‍ തങ്ങളുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അനവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ബിജെപി നേതൃത്വം അഭിപ്രായപ്പെട്ടു.

ദേശീയതലത്തില്‍ ബിജെപി ആസ്ഥാനത്തുണ്ടായ ബോംബേറിനെ ചര്‍ച്ചയാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ബുധനാഴ്ച തന്നെ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടായിരുന്നു ബോംബേറെന്ന് ആരോപിച്ചിരുന്നു. സംസ്ഥാന ഓഫീസിന് നേരെ ആക്രമണമുണ്ടാക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് കുമ്മനം അവിടെ നിന്ന് പോയത് എന്ന കാര്യം ഇതിനാധാരമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംപിമാരുടെ സംഘം ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button