കൊച്ചി: നടന്‍ ശ്രീനിവാസനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ എന്താണ് പ്രശ്‌നം? കോടിയെരിയുടെ മറുപടി ശ്രീനിവാസന് അത്രയങ്ങ് പിടിച്ചില്ല. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ രക്തസാക്ഷികളാകുന്നില്ലെന്ന ശ്രീനിവാസന്റെ പരാമര്‍ശമാണ് കോടിയേരിയെ ചൊടിപ്പിച്ചത്.
ശ്രീനിവാസന് കിടിലം മറുപടിയും കോടിയേരി കൊടുത്തിരുന്നു. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും മാത്രമല്ല, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പി.ജയരാജന്റെ അനുഭവവും നോക്കൂ..വെട്ടിമുറിച്ച കൈ കെട്ടിത്തൂക്കിയിട്ടല്ലേ അദ്ദേഹം നടക്കുന്നത്. ഇങ്ങനെയായിരുന്നു കോടിയേരിയുടെ മറുപടി. എന്നാല്‍, ശ്രീനിവാസന്‍ വിട്ടുകൊടുത്തില്ല. തിരിച്ച് മറുപടിയും കൊടുത്തിരുന്നു.
അതേസമയം, പേരെടുത്തല്ല താന്‍ മറുപടി പറഞ്ഞതെന്ന് കോടിയേരി പറയുന്നു. ശ്രീനിവാസനോടായി താന്‍ ഒന്നും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് അദ്ദേഹം ബേജാറാകുന്നതെന്നും കോടിയേരി പറയുന്നു. അദ്ദേഹത്തിന്റെ പേരുപോലും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെന്തിന് അദ്ദേഹം മറുപടിയുമായി വന്നു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് വ്യക്തമല്ലെന്ന് കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടി നേതാക്കന്മാര്‍ ഇതിനൊന്നും വിധേയമാകുന്നില്ലെന്ന് പറഞ്ഞതിന് എന്ത് യുക്തിയാണുളളതെന്നും കോടിയേരിയുടെ മറുപടിയിലുണ്ടായിരുന്നു. ഇ.പി ജയരാജന്‍ ശരീരത്തില്‍ വെടിയുണ്ടയുമായി ജീവിക്കുന്നില്ലേ? ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കെ.വി സുധീഷിനെ വീട്ടില്‍ക്കയറിയല്ലേ വെട്ടിക്കൊന്നത് ? ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന വത്സനെ ആക്രമിച്ചില്ലെ.. അതൊന്നും കാണാതെ പോകരുത്. ഇങ്ങനെയായിരുന്നു കോടിയേരിയുടെ മറുപടി.
Post Your Comments