കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അംബാസഡറും സഹ ഉടമയുമായ സച്ചിന്‍ ടെന്‍ഡുല്‍കര്‍ ഇന്ന് കൊച്ചിയില്‍ എത്തും. രാവിലെ 11ന് ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍
പുതിയ ടീമിനെയും താരങ്ങളെയും സച്ചിന്‍ പരിചയപ്പെടുത്തും. ടീം സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ് എന്നിവരും ഇന്നു ടീമിനെ അവതരിപ്പിക്കാൻ കൊച്ചിയിൽ എത്തുന്നുണ്ട്.അതേസമയം ഐഎസ്എല്‍ മൂന്നാം പതിപ്പിന് മുന്നോടിയായുള്ള രണ്ടാംഘട്ട പരിശീലനത്തിനും സൗഹൃദമത്സരങ്ങള്‍ക്കുമായി ടീം ഇന്ന് തായ്‌ലൻഡിലേക്കു പോകും.തിരുവനന്തപുരത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിലെത്തിയത്.മുഖ്യപരിശീലകൻ സ്റ്റീവ് കൊപ്പലിന്റെ നേതൃത്വത്തിൽ കളിക്കളത്തിലെ വിവിധ ഫോർമേഷനുകളുടെ പരിശീലനവും
സന്നാഹ മൽസരങ്ങളിൽ അവയുടെ പരീക്ഷണവുമാണു ലക്ഷ്യമിടുന്നത്. കോച്ചിങ് ലൈസൻസുള്ള ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്ക് ഇന്ത്യൻ ഗോളിമാരെ പരിശീലിപ്പിക്കും. രണ്ടാഴ്ചയാണു ബ്ലാസ്റ്റേഴ്‌സ് ടീം തായ്‌ലൻഡിൽ തങ്ങുക
Post Your Comments