ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതി മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജമ്മുകശ്മീരില്‍ വിഘടന വാദികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നത്. സുരക്ഷാ സേനയ്‌ക്കെതിരെ സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ വിഘടനവാദികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്ന നയത്തില്‍ പുനഃപരിശോധന നടത്തിയേക്കുമെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നത്.
പണ്ഡിറ്റുകളെ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന തരത്തില്‍ പ്രത്യേകം കോളനികള്‍ സൃഷ്ടിച്ച് അധിവസിപ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ 2014 ല്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് തീരുമാനം എടുത്തത്.കശ്മീരില്‍ വിഘടനവാദികള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അവരെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പുനരധിവാസ നടപടികള്‍ മരവിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
പണ്ഡിറ്റുകളെ 2005 ലും 2008ലും യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നു. എന്നാൽ വിഘടനവാദികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാനായില്ല. ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്.
Post Your Comments