KeralaNews

ബാബുവിനെതിരെ കുരുക്ക് മുറുകുന്നു: മകളുടെ ലോക്കറിൽ നിന്നും വീണ്ടും സ്വർണം കണ്ടെത്തി

കൊച്ചി: മുൻ മന്ത്രി കെ. ബാബുവിന്റെ മക്കളുടെ പക്കൽ നിന്നും മൂന്ന് ദിവസത്തിനുള്ളിൽ കണ്ടെത്തിയത് മുന്നൂറോളം പവൻ സ്വർണം. തമ്മനം യൂണിയന്‍ ബാങ്കിലെ ബാബുവിന്റെ ഇളയ മകളുടെ ലോക്കറിൽ നിന്നും ഇന്ന് കണ്ടെത്തിയത് 100 പവൻ സ്വർണമാണ്. മിനിഞ്ഞാന്ന് തമ്മനത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ ലോക്കറിൽനിന്ന് 117 പവൻ കണ്ടെത്തിയിരുന്നു. മൂത്തമകളുടെ തൊടുപുഴ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിലെ ലോക്കറിൽനിന്ന് 39 പവനും കിട്ടിയിരുന്നു.

കുടുംബസ്വത്തിന്റെ ഭാഗമാണ് ഇന്നു കണ്ടെത്തിയ സ്വർണമെന്നു ബാബുവിന്റെ മകൾ ഐശ്വര്യയുടെ ഭർത്താവ് വിപിൻ പറഞ്ഞു. തേനിയില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ ആരോപിച്ചത് തെറ്റിദ്ധാരണമൂലമാകാം, തന്റെ പിതാവിന്റെ പേരും ബാബുവെന്നാണെന്നും വിപിന്‍ പറഞ്ഞു. തേനിയിലെ സ്ഥലം 2008 ല്‍ വാങ്ങുകയും 2011 ല്‍ വില്‍ക്കുകയും ചെയ്തിരുന്നുവെന്നും വിജിലൻസ് ശരിയായി പ്രാഥമിക പരിശോധന നടത്തിയിട്ടില്ലായെന്നും വിപിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button