ന്യൂഡല്‍ഹി : സ്വര്‍ണം ഏത് കാലഘട്ടത്തിലും ഇന്ത്യക്കാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നത് വിമാനത്താവളത്തില്‍വെച്ച് പിടികൂടുന്നത് പതിവായതോടെ വിഷയത്തില്‍ പുതിയ വഴി തേടുകയാണ് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍.
വിവാഹത്തിനും മറ്റും നാട്ടിലേക്ക് വരുമ്പോള്‍ അണിയുന്ന സ്വര്‍ണത്തിനും ഡ്യൂട്ടി ചുമത്തുകയാണെന്ന പരാതിയെ തുടര്‍ന്നാണ് അധികൃതരുടെ നീക്കം.
ഇനിമുതല്‍ ഡല്‍ഹി വിമാനത്താവളം വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് തിരിച്ച് ലഭിക്കുന്ന പ്രത്യേക ഡ്യൂട്ടിയടച്ചാല്‍ സ്വര്‍ണം കൊണ്ടുവരാം.
അധികൃതര്‍ യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന പരാതി വ്യാപകമായതോടെയാണ് ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്നത്.
നിലവില്‍ ഒരുവര്‍ഷം പ്രവാസിയായി കഴിഞ്ഞ് തിരിച്ചെത്തുന്ന സ്ത്രീയ്ക്ക് 1 ലക്ഷം രൂപയുടെയും, പുരുഷന്മാര്‍ക്ക് 50,000 രൂപയുടെയും സ്വര്‍ണം കൊണ്ടുവരാനായിരുന്നു അനുവാദമുണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ കൊണ്ടുവരികയാണെങ്കില്‍ 10 ശതമാനം ആഭരണങ്ങള്‍ക്കും 6 ശതമാനം ബിസ്‌കറ്റുകള്‍ക്കും നികുതി ഈടാക്കാനാണ് നിയമം അനുശാസിക്കുന്നത്.
Post Your Comments