ന്യൂഡല്‍ഹി : ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന ശബളം വാങ്ങുന്നവര്‍ക്ക് ചികിത്സ ആനുകൂല്യം നല്‍കില്ലെന്ന വ്യവസ്ഥ നീക്കാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതോടെ ഇഎസ്‌ഐ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം ആറു കോടിയും, ഗുണഭോക്താക്കളുടെ എണ്ണം മുപ്പത് കോടിയും ആയി ഉയരും. ശബള പരിധി 15,000 ത്തില്‍ നിന്നും 21,000 ആയി ഉയര്‍ത്തിയ ബോര്‍ഡ് യോഗം, 21,000 രൂപക്ക് മുകളില്‍ ശബളംവാങ്ങുന്നവര്‍ക്ക് സ്വന്തം നിലക്ക് അംഗത്വം കൊണ്ടുപോകാമെന്നും വ്യവസ്ഥ ചെയ്യുന്നു. അടക്കേണ്ട തുക തൊഴിലാളിക്ക് നേരിട്ട് അടക്കാന്‍ സാധിക്കും.
ചൊവ്വാഴ്ച ചേര്‍ന്ന ഇ.എസ്.ഐ. ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി അറുപതു വയസ്സില്‍നിന്ന് 65 വയസ്സാക്കി വര്‍ധിപ്പിക്കാനും ഇ.എസ്.ഐ. ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇ.എസ്.ഐ. ആനുകൂല്യത്തിനുള്ള വരുമാനപരിധി 21,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഇ.എസ്.ഐ. അംഗത്വപരിധി ഉയര്‍ത്തുന്നതോടെ അമ്പതുലക്ഷത്തോളം തൊഴിലാളികള്‍ അധികമായി ഇ.എസ്.ഐ. ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.
തൊഴിലാളികളെ ഇ.എസ്.ഐ. ആനുകൂല്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. ബി.എം.എസ്. ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2010ലാണ് ഇ.എസ്.ഐ വരുമാനപരിധി പുതുക്കി നിശ്ചയിച്ചത്. അന്ന് പതിനായിരം രൂപയില്‍നിന്ന് 15,000 രൂപയായാണ് പരിധി വര്‍ധിപ്പിച്ചത്. അനുഭവസമ്പത്തുള്ളവരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇ.എസ്.ഐ. ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി 65 വയസ്സാക്കുന്നത്. ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യപരിധി നിലവില്‍ എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ളത് 20 കിലോമീറ്ററാക്കി കൂട്ടാനും തീരുമാനമായി.
Post Your Comments