NewsTechnology

ഗൂഗിള്‍ നെക്സസ് ഫോണുകള്‍ക്ക് പേരിലും ഫീച്ചറുകളിലും പരിഷ്കാരം!

ഗുഗിളിന്റെ മുന്‍നിര മോഡലായ നെക്‌സസ് സ്മാര്‍ട്ട് ഫോണുകളുടെ നിരയെ ഗുഗിള്‍ മാറ്റുകയാണ്.ഇനി ഗുഗിള്‍ നെക്‌സസിന് പകരം, ഗുഗിള്‍ പിക്‌സല്‍, ഗുഗിള്‍ പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെയാകും ഗുഗിളിന്റെ മുന്‍നിര ഫോണുകള്‍ വിപണിയില്‍ അറിയപ്പെടുക.കഴിഞ്ഞ മാസമാണ് ഗുഗിള്‍ നെക്‌സസിനെ പിക്‌സലായി പേര് മാറ്റാന്‍ പോകുകയാണെന്ന വാര്‍ത്ത പ്രചരിച്ചത്.നിലവില്‍ ഗുഗിള്‍ തങ്ങളുടെ മുന്‍നിര മോഡലായ നെക്‌സസ് ഫോണുകളെ, വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ കീഴിലാണ് അണിനിരത്തുന്നത്.ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിപണിയില്‍ എത്താനിരിക്കുന്ന, നെക്‌സസില്‍ അധിഷ്ടിതമായ എച്ച്ടിസിയുടെ മാര്‍ലിന്‍, സെയ്ല്‍ഫിഷ് എന്നീ മോഡലുകള്‍ ഇനി പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെയായിരിക്കും അറിയപ്പെടുക .

എച്ച്ടിസിയുടെ മാര്‍ലിന്‍ സ്മാര്‍ട്ട് ഫോണുകളില്‍ 1440x 2560 പിക്‌സലോട് കൂടിയ 5.5 ഇഞ്ച് ഡിസ്‌പ്ലേയും,അഡ്രിനോ 530 ജിപിയുവിന്റെ പിന്തുണയോടെയുള്ള ക്വാല്‍ക്കോം സ്‌നാപ് ഡ്രാഗണ്‍ 820 ചിപ്‌സെറ്റുമാണ് നല്‍കിയിട്ടുള്ളത്.13 മെഗാപിക്‌സല്‍ പ്രൈമറി ക്യമാറയും, 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമായി വിപണിയില്‍ ഇറങ്ങാനിരിക്കുന്ന എച്ച്ടിസി മാര്‍ലിന്‍ സ്മാര്‍ട്ട് ഫോണുകളില്‍ 3450 mAh ബാറ്ററിയാണ് കരുത്തേകുന്നത്.32 ജിബി ഇന്റേണല്‍ സ്റ്റോറേജോട് കൂടി വരുന്ന മാര്‍ലിന്‍ മോഡലിന് 4 ജിബി റാമാണ് എച്ച്ടിസി നല്‍കുന്നത്.എച്ച്ടിസിയുടെ സെയില്‍ഫിഷില്‍ 5.2 ഇഞ്ച് ഡിസ്പ്ലയില്‍ 1080p റെസല്യൂഷനും 440ppi യുമാണ് ഒരുക്കുന്നത്.64 ബിറ്റ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസ്സറിലാണ് സെയില്‍ ഫിഷ് പ്രവര്‍ത്തിക്കുക. 2770 mAh ബാറ്ററിയുടെ കരുത്തിലുള്ള സെയില്‍ഫിഷില്‍ യുഎസ്ബി ടൈപ് പോര്‍ട്ട്-സി യാണ് നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഇവക്കുണ്ട്. ഇവക്കുണ്ട്.

shortlink

Post Your Comments


Back to top button