മുംബൈ: ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാനയാത്ര ഇന്ത്യയില്‍. ആഭ്യന്തര വിമാന സര്‍വീസുകളില്‍ അടക്കം പിന്നിലാണെങ്കിലും ഏറ്റവും ചെലവ് കുറഞ്ഞ വിമാനയാത്ര ഇന്ത്യയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.യു എ ഇ യിലാണ് ഏറ്റവും ചിലവേറിയ ആഭ്യന്തര വിമാനയാത്ര. അതേസമയം തന്നെ കാനഡയിലാണ് ഏറ്റവും ചെലവ് കൂടിയ അന്താരാഷ്ട്ര യാത്ര കുറവ് ചൈനയിലുമാണ്.156 രൂപ മാത്രമേ
നൂറ് കിലോമീറ്റര്‍ വിമാനയാത്രയ്ക്ക് ചെലവ് വരുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്നത് ആഭ്യന്തര വിപണി പിടിക്കാന്‍ വിമാനക്കമ്പനികള്‍ തമ്മിലുള്ള മത്സരമാണ്. അതേസമയം ഇന്ത്യ കഴിഞ്ഞാല്‍ മലേഷ്യയിലാണ് പിന്നെ ഏറ്റവും ചിലവു കുറവ്. ഇവിടെ 159 രൂപ 100 കിലോമീറ്ററിന് നല്‍കേണ്ടി വരുന്നു. അതേസമയം ആഭ്യന്തര നിരക്കിന്റെ കാര്യത്തില്‍ മൂന്നാമതുള്ള അമേരിക്കയില്‍ 243 രൂപയാണ് 100 കിലോമീറ്റര്‍ യാത്രയ്ക്ക് നല്‍കേണ്ടി വരുന്നത്.
75 രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് നല്‍കേണ്ടി വരുന്നത് . യുഎഇയില്‍ 100 കിലോമീറ്റര്‍ വിമാനയാത്രയ്ക്ക് 12462 രൂപ കൊടുക്കേണ്ടി വരുന്നുണ്ട്. പിന്നീട് ആഭ്യന്തര വിമാനയാത്രയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ഓസ്ട്രിയയാണ്. ഓസ്ട്രിയയില്‍ 4718 രൂപയായാണ് ആഭ്യന്തര വിമാനയാത്രയക്ക് വേണ്ടി വരുന്നത്. എന്നാൽ ചിലവു കൂടിയ യാത്രയില്‍ ഖത്തറാണ് മൂന്നാം സ്ഥാനത്ത്. 4426 രൂപയാണ് ഖത്തറിലെ ഒരു ആഭ്യന്തര യാത്രയ്ക്ക് ചെലവ് വരുന്നത്.
പക്ഷെ അന്താരാഷ്ട്ര വിമാനയാത്രയുടെ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യ പിന്നിലാണ്. ചൈനയാണ് ഇക്കാര്യത്തില്‍ മുന്നില്‍. നൂറ് കിലോമീറ്റര്‍ ദൂരം അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ യാത്ര ചെയ്യുന്നതിന് 83 രൂപയാണ് ചൈനയില്‍ ചെലവ്. രണ്ടാമതുള്ളത് റുമാനിയയിലാണ്. 115 രൂപയാണ് റുമാനിയയിലെ ചെലവ്. മൂന്നാമതുള്ള മലേഷ്യയില്‍ 145 രൂപയ്ക്കും വിമാനയാത്ര ചെയ്യാം. ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് 244 രൂപയാണ് നല്‍കേണ്ടി വരുന്നത്.
അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും അധികം പണം നല്‍കേണ്ടി വരുന്നത് കാനഡയിലാണ്. 3000 രൂപയാണ് കാനഡയില്‍ 100 കിലോമീറ്റര്‍ അന്താരാഷ്ട്ര വ്യോമയാന മേഖലയില്‍ യാത്ര ചെയ്യാന്‍ വേണ്ടിവരുന്നത്. ഒമാനിലെ യാത്രയ്ക്ക് 2100 രൂപയും നല്‍കേണ്ടി വരും. ബൊളിവിയയാണ് ചെലവ് കൂടിയ വിമാനയാത്രയില്‍ മൂന്നാമത്. ഇവിടെ 100 കിലോമീറ്റര്‍ അന്താരാഷ്ട്ര വിമാന മേഖലയില്‍ യാത്ര ചെയ്യാന്‍ 1982 രൂപ നല്‍കേണ്ടി വരും.
Post Your Comments