NewsLife Style

വിചിത്രങ്ങളായ ചില സൗന്ദര്യ രീതികളെപ്പറ്റി അറിയാം

സൗന്ദര്യസംരക്ഷണം എന്നു പറയുന്നത് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒന്നാണ്.സൗന്ദര്യസംരക്ഷണത്തില്‍ എല്ലാവരുടേയും പ്രധാന ഉദ്ദേശ്യവും സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ്.തങ്ങളെ മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടി പലരും പല രീതിയിലാണ് സൗന്ദര്യ സംരക്ഷണം നടത്തുന്നത്.എന്നാല്‍ ലോകത്തെ ഞെട്ടിച്ച ചില സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലപ്പോഴും ഇത്തരം സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കാണുന്നവരില്‍ പ്രശ്നമുണ്ടാക്കുന്നതാണ്.എന്തൊക്കെയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിലനില്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് അറിയാം.

ജപ്പാനിലെ ഒരു വിഭാഗം പേരുടെ സൗന്ദര്യ ബോധം എന്താണെന്നറിഞ്ഞാൽ നമ്മൾ സാധാരണക്കാരുടെ കണ്ണ് തള്ളും .പല്ലിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ യക്ഷികളുടെ പല്ല് പോലെ പല്ല് വയ്ക്കുന്നതാണ് ജപ്പാനിലെ ഒരു വിഭാഗം സ്ത്രീകളുടെ സൗന്ദര്യബോധം.തായ്‌ലന്റിലെ സ്ത്രീകൾ നീണ്ട കഴുത്തിനുവേണ്ടി പിച്ചള കൊണ്ട് ഉള്ള ഒരു കുഴല്‍ കഴുത്തിലണിയും. ഓരോ വര്‍ഷവും കഴുത്തിലണിയുന്ന കുഴലിന്റെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കും. ഇത് നീണ്ട കഴുത്തിന് വേണ്ടിയാണ് എന്നാണ് പറയുന്നത്. ഉത്തമയായ സ്ത്രീയുടെ സൗന്ദര്യത്തിന്റെ അടയാളമയാണ് ഇവർ നീണ്ട കഴുത്തിനെ കാണുന്നത്.നമ്മുടെ നാട്ടിലൊക്കെ വണ്ണം കുറഞ്ഞ് സുന്ദരിയാവാനാണ് ശ്രമിക്കുന്നതെങ്കില്‍ ആഫ്രിക്കയിലെ മൗറിട്ടാണിയ പ്രദേശത്തെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടയാളം അമിതവണ്ണമാണ്.

ചുണ്ടിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി കീഴ്ച്ചുണ്ടിലൂടെ ഒരു പ്ലേറ്റ് അല്ലെങ്കില്‍ ഡിസ്ക് ഇട്ടതിനു ശേഷം അത് വലിച്ചു നീട്ടുന്നു. എത്രയൊക്കെ ചുണ്ട് വലുതാവുന്നുവോ അത്രയും സൗന്ദര്യം കൂടുമെന്നാണർത്ഥം .ചെവിയുടെ മാംസളമായ ഭാഗം തൂങ്ങി വരാന്‍ വേണ്ടി കല്ലും മുത്തും പതിപ്പിച്ച ആഭരണങ്ങള്‍ ഇടുന്നവരാണ് മസായിയിലേയും കെനിയയിലേയും സ്ത്രീകള്‍. നീണ്ട ചെവിയാണ് ഇവരുടെ സൗന്ദര്യം.ചൈനയിലെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ ആദ്യ ലക്ഷണം അവരുടെ കാലുകളാണ്. ചെറിയ ഇടുങ്ങിയ കാലുകളായിരിക്കണം ഇവര്‍ക്കുണ്ടാവേണ്ടത്. അതുകൊണ്ട് തന്നെ ചെറുപ്പത്തില്‍ തന്നെ ഇവർ കാലിന്റെ വളര്‍ച്ച കുറയ്ക്കാനുള്ള പണികള്‍ ചെയ്ത് കൊണ്ടിരിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button