KeralaNews

സംസ്ഥാനത്ത് സാംകുട്ടി മോഡല്‍ താലൂക്കാഫീസ് കത്തിക്കല്‍ ശ്രമം വീണ്ടും!

തിരുവനന്തപുരം: സാംകുട്ടി മോഡലിൽ നെയ്യാറ്റിന്‍കര താലൂക്കാഫീസ് കത്തിക്കാൻ ശ്രമം. പെട്രോളുമായി എത്തി പ്രതിഷേധത്തിന് ശ്രമിച്ചയാളെ നാട്ടുകാര്‍ പോലീസിൽ ഏൽപ്പിച്ചു. രാവിലെ ഓഫീസില്‍ എത്തിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് പരിഭ്രാന്തി പടര്‍ത്തുകയായിരുന്നു.

എന്നാല്‍ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു . ചികിത്സാ ധനസഹായം കിട്ടുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്ന ഇയാൾ, അധികൃതർ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കാത്തതിലുള്ള പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇങ്ങനെ ഒരു നീക്കം നടത്തിയത് . ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button