അര്‍ധനഗ്നയായി യുവതികള്‍ റോഡില്‍ നിരന്നപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ചു. റഷ്യയിലെ റോഡുകളിലെ വാഹനങ്ങള്‍ ചീറിപ്പായുന്നതിന് ഒരു പരിഹാരം വേണമെന്നാവശ്യവുമായാണ് യുവതികള്‍ നിരന്നത്. സ്പീഡ് ലിമിറ്റ് ഉയര്‍ത്തി കാണിച്ചപ്പോള്‍ വാഹനങ്ങളൊക്കെ സ്പീഡ് കുറച്ചു. മാറിടം കാണിച്ചായിരുന്നു യുവതികള്‍ നിരന്നത്.
റഷ്യയിലെ നിഷ്‌നി നൊവ്‌ഗൊറോഡിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. പ്രദേശത്തെ സെവെര്‍നി ഗ്രാമത്തിലെ റോഡുകളിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനമില്ലേയെന്ന് തോന്നിപ്പോകും. അത്രയധികം വേഗതയിലാണ് ഓരോ വാഹനങ്ങളും കടന്നു പോകുന്നത്. ഇവിടുത്തെ ജനങ്ങള്‍ ആശങ്കയിലുമാണ്.
സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായി അവ്‌റ്റോഡ്രിഷേനിയ എന്ന സംഘടനയാണ് ഇത്തരത്തില്‍ യുവതികളെ നിരത്തിയത്. ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ ഇവരെ കണ്ടതോടെ പതുക്കെ ആക്‌സിലേറ്ററില്‍നിന്ന് കാലെടുത്തു. സുന്ദരികളായ യുവതികളെ കാണാന്‍ വണ്ടിയുടെ സ്പീഡ് കുറച്ചു. കഷ്ടം തന്നെ ഇവരുടെയൊക്കെ കാര്യം. കാഴ്ച കാണാനെങ്കിലും സ്പീഡ് കുറച്ചത് ആശ്വസകരമായി.
റഷ്യയിലെ റോഡുകളില്‍ അപകടങ്ങളില്‍ വര്‍ഷം തോറും 30,000 പേരാണ് മരിക്കുന്നത്. ഈ മരണ സംഖ്യ കുറയ്ക്കാന്‍ ഇത്തരത്തിലുള്ള എന്തെങ്കിലും പരീക്ഷണം അടിയന്തിരമായി നടപ്പാക്കണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും ഇതൊരു കാഴ്ചയായിരുന്നു. പലരും വാഹനങ്ങള്‍ ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
വാഹനങ്ങള്‍ സ്പീഡ് കുറച്ചതോടെ ആളുകള്‍ക്ക് ധൈര്യമായി റോഡ് മുറിച്ചുകടക്കാന്‍ സാധിച്ചു. ദേശീയ പാതപോലുള്ള വലിയ റോഡുകളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വേഗം കുറയ്ക്കാറില്ല
Post Your Comments