കോഴിക്കോട് : ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദവും വിമര്‍ശനവും ഉന്നയിച്ചവര്‍ക്ക് എതിരെ എം.കെ മുനീര്‍ എം.എല്‍.എയുടെ മറുപടി. ഫെയ്‌സ്ബുക്കിലൂടെയാണ് മുനീര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കല്ലിട്ടനടയില്‍ ശിവസേനയും ഗണേശോത്സവ സമിതിയും ചേര്‍ന്ന് നടത്തിയ ഗണേശോത്സവത്തില്‍ മുനീര്‍ പങ്കെടുത്തിരുന്നു. ഇതിനെതിരെ സോഷ്യല്‍മീഡിയയിലൂടെ ശക്തമായ പ്രതിഷേധത്തിനാണ് മുനീര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
സ്വന്തം മണ്ഡലത്തിലെ ഭക്തജനങ്ങളുടെ സ്‌നേഹത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്തതെന്നും അതവരോടുള്ള ഉത്തരവാദിത്വം കൂടിയാണെന്ന ഉത്തമ ബോധ്യമുണ്ടെന്നും മുനീര്‍ പറഞ്ഞു. ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്ന് പറഞ്ഞ ബാപ്പയുടെ രക്തം തന്നെയാണ് സിരകളിലോടുന്നതെന്നും, തന്റെ വിശ്വാസം ഒരു ഗണേശോത്സവ വേദിയിലും പണയപ്പെടുത്തില്ലെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Post Your Comments