ധര്‍മ്മപുരി : ഒറിജിനലിനെ വെല്ലുന്ന വ്യാജബാങ്ക്. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ രണ്ട് മാസമായി യെസ് ബാങ്കിന്റെ വ്യാജനാണ് പ്രവര്‍ത്തിച്ചിരുന്നത്. യെസ് എബിഎസ് എന്ന പേരിലാണ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്.ഉപയോക്താക്കളില്‍ സംശയമുണ്ടാവാതിരിക്കാനായി യെസ് ബാങ്കിന്റെ ലോഗോ തന്നെയാണ് വ്യാജന്മാരും ഉപയോഗിച്ചത്.
രണ്ട് മാസം കൊണ്ട് 1.60 ലക്ഷം രൂപയാണ് ബാങ്കിന് ഡെപ്പോസിറ്റായി ലഭിച്ചത്. യെസ് ബാങ്കെന്ന പേരിലൊരു ബാങ്ക് ധര്‍മ്മപുരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞ് യെസ് ബാങ്ക് സേലം ശാഖാ മാനേജര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് വ്യാജന്മാര്‍ പിടിയിലാകുന്നത്. 83 അക്കൗണ്ടുകളാണ് രണ്ടു മാസത്തിനുള്ളില്‍ വ്യാജന്മാര്‍ സ്വന്തമാക്കിയത്. വ്യാജ ബാങ്കിന്റെ സിഇഒ ആയിരുന്ന സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍പ് യഥാര്‍ത്ഥ യെസ് ബാങ്കിന്റെ ധര്‍മ്മപുരിയിലെ ബിസിനസ്സ് പ്രതിനിധിയായിരുന്നു സോമസുന്ദരം.
Post Your Comments