കോപ്പറേറ്റീവ് ബാങ്കുകളിലെയും കോപ്പറേറ്റീവ് സൊസൈറ്റികളിലെയും നിക്ഷേപങ്ങൾക്ക് ആദായ നികുതി ചട്ടം 1961ലെ ഒരു വകുപ്പ് പ്രകാരവും വ്യക്തികൾക്ക് പ്രത്യേക നികുതിയിളവ് ലഭിക്കുന്നതല്ല.കോപ്പറേറ്റീവ് സൊസൈറ്റികളിൽ നിന്നുള്ള പലിശവരുമാനം റ്റി ഡി എസ് ഇല്ലാതെയായിരിക്കാം കിട്ടുന്നത്.അങ്ങനെയായിരുന്നാലും മൊത്ത വരുമാനം നിർണ്ണയിക്കുമ്പോൾ സേവിങ്സ്ബാങ്ക് സ്ഥിരനിക്ഷേപം മുതലായവയിലെ പലിശവരുമാനം കൂടി ഉൾപ്പെടുത്തേണ്ടതാണ്.ഉൾപ്പെടുത്തുമ്പോൾ നികുതി ഉണ്ടായിരുന്നെങ്കിൽ നിക്ഷേപകൻ നേരിട്ട് നികുതി അടക്കേണ്ടതായിരുന്നു.രണ്ടായിരത്തി പതിനഞ്ച് രണ്ടായിരത്തി പതിനാറ് സാമ്പത്തിക വർഷത്തിലും അതിനു മുൻപുള്ള വർഷങ്ങളിലും വരുമാനം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലാത്തവർക്ക് കണക്കിൽപ്പെടാത്ത പലിശ വരുമാനം വരുമാന പ്രഖ്യാപന പദ്ധതി 2016 പ്രകാരം വെളിപ്പെടുത്താത്തതുമൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഫൈനാൻസ് ആക്ട് 2016 ന്റെ വകുപ്പ് 197[സി]യിൽ വിവരിച്ചിട്ടുണ്ട്.
ഇൻഫർമേഷൻ നെറ്റ്വർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ അറിയാൻ WWW.Incometaxindia efiling.govt.in എന്ന വെബ്സൈറ്റിലെ ഫോറം 26 AS പരിശോധിക്കേണ്ടതാണ് .
ഭാരത സർക്കാർ ,ധനമന്ത്രാലയത്തിന്റെ 30-15-2015ലെ നോട്ടിഫിക്കേഷൻ പ്രകാരം വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ആദായനികുതി വകുപ്പിന്റെ അറിവിൽ വരുന്നതാണ്.ഈ നോട്ടിഫിക്കേഷൻ പ്രകാരം പ്രഖ്യാപിത സഹകരണസ്ഥാപനങ്ങളിലെ ഇടപാടുകൾക്ക് പാൻ നിർബന്ധമാണ് .ഇതിൽ അമ്പതിനായിരം രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളും ഉൾപ്പെടും.കൂടാതെ ഒരുവർഷത്തിനുള്ളിൽ ഒന്നോ പല നിക്ഷേപങ്ങൾ ഒന്നിച്ചോ പത്തുലക്ഷം രൂപക്ക് മേൽ കടന്നാൽ ഈ സഹകരണസ്ഥാപനങ്ങൾ നിയമപ്രകാരം ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതാണ്.
നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1.ഓരോ വർഷത്തെയും പലിശവരുമാനം എത്രയാണെന്ന് കണക്കാക്കുക
2.റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ പലിശ വരുമാനം Income from other sources എന്ന കോളത്തിൽ രേഖപെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.ഇല്ല എങ്കിൽ അത് വെളിപ്പെടുത്താത്ത വരുമാനമാണ്.
3.നിക്ഷേപക തുകയുടെ സ്രോതസ്സ് കൃത്യമായി തെളിയിക്കാൻ കഴിയുന്നതാണോ എന്ന പരിശോധിക്കണം.ഇതിൽ വെളിപ്പെടുത്താതെ വരുമാനം ഉണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി അത് ഫോറം 1 ൽ രേഖപ്പെടുത്തണം.വെളിപ്പെടുത്താതെ മറ്റേതെങ്കിലും വരുമാനം ഉണ്ടെങ്കിൽ അതും ഇതിനോടൊപ്പം ചേർക്കേണ്ടതാണ് .
4.വരുമാനം വെളിപ്പെടുത്തിക്കഴിഞ്ഞാൽ അതിന്റെ നാപ്പത്തഞ്ചു ശതമാനം നികുതിയായി നിശ്ചിത തീയതിക്കുള്ളിൽ അടക്കേണ്ടതാണ് .
Post Your Comments