IndiaNews

കെജ്രിവാളിനെതിരെ വിമര്‍ശനവുമായി അണ്ണാ ഹസാരെ

റാലെഗന്‍ സിദ്ധി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിലുള്ള തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് അണ്ണാ ഹസാരെ. എ.എ.പി മന്ത്രിമാര്‍ തട്ടിപ്പ് നടത്തുന്നതും ജയിലില്‍ പോകുന്നതും ദു:ഖത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദനയുണ്ടെന്നും കെജ്രിവാള്‍ തന്റെ കൂടെ ഉള്ള സമയത്ത് ഗ്രാമ സ്വരാജിനെ കുറിച്ച് പുസ്തകമെഴുതിയിരുന്നു.

കഴിഞ്ഞദിവസം അശ്ലീല സിഡി പുറത്ത് വന്നതിനെ തുടര്‍ന്ന് എ.എ.പി എം.എല്‍.എ സന്ദീപ് കുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഹസാരെയുടെ പ്രതികരണം. കോടതിയില്‍ഹാജരാക്കിയ സന്ദീപ്കുമാറിനെ പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. സന്ദീപിനെ അറസ്റ്റ് ചെയ്തത് സിഡിയില്‍ പ്രത്യക്ഷപ്പെട്ട യുവതി നല്‍കിയ പരാതിപ്രകാരമാണ്. റേഷന്‍കാര്‍ഡ് തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് സന്ദീപ്കുമാര്‍ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.സന്ദീപ് കുമാറിനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button