NewsGulf

പ്രവാസികളുടെ ശമ്പളകാര്യത്തിൽ പുതിയ തീരുമാനവുമായി ഗൾഫ് കമ്പനികൾ

ദുബായ് :പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഗൾഫ് കമ്പനികൾ. ഗൾഫ് രാജ്യങ്ങളിൽ വേതനവർദ്ധനവ് നടപ്പിലാക്കുന്നു. 2016 കാലത്ത് ചുരുങ്ങിയത് 4.4 ശതമാനം മുതൽ 4.9 ശതമാനം വരെ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഔൺ ഹെവിറ്റ് സമിതിയാണ് വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

സൗദിയിൽ 4.4 ശതമാനവും യുഎയിൽ 4.6, കുവൈറ്റിൽ 4.3 , ബഹറിൻ 4.8, ഒമാൻ 4.3, ഖത്തർ 3.6 എന്നിങ്ങനെയാണ് ശമ്പളവർദ്ധനവ് പ്രതീക്ഷിക്കുന്നത്. ചിലവ് കൂടിയതും, നികുതി പരിഷ്കരണങ്ങൾ മൂലവും, എണ്ണ വില വർദ്ധിച്ചതുമൊക്കെ മൂലം ജനങ്ങളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ചിലവാകുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായിരിക്കും ഇങ്ങനെയൊരു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button