തിരുവനന്തപുരം : മൂന്നാഴ്ച മുമ്പു നടന്ന മന്ത്രിസഭായോഗത്തിലാണു സംഭവം. ഇതു വേറെ മുഖ്യമന്ത്രിയെന്ന ഓര്‍മ്മിപ്പിച്ച് വകുപ്പ് മന്ത്രിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. മന്ത്രിസഭായോഗത്തിനിടെ ”വിജയേട്ടാ” എന്നു വിളിച്ച വനിതാമന്ത്രിയെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കാന്‍ ആളുണ്ടെന്നും അധികം ഷോ വേണ്ടെന്നും ഋഷിരാജ് സിംഗിന് താക്കീതും നല്‍കി.
മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്നായിരുന്നു പിണറായിയുടെ തിരുത്ത്. അതിനുശേഷം ചേര്‍ന്ന മൂന്നു മന്ത്രിസഭായോഗത്തിലും ”ബഹുമാനപ്പെട്ട മുഖ്യമന്ത്രി” എന്നാണു വനിതാമന്ത്രി പിണറായിയെ അഭിസംബോധന ചെയ്തത്.
എക്‌െസെസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്ങിനും കിട്ടി ശകാരം. കഴിഞ്ഞയാഴ്ച ഓഫീസില്‍ വിളിച്ചുവരുത്തിയാണു ഋഷിരാജിനെ മുഖ്യമന്ത്രി ശകാരിച്ചത്. ആയുര്‍വേദസ്ഥാപനങ്ങളില്‍നിന്ന് അരിഷ്ടം പിടിച്ചെടുത്തതും പെണ്‍കുട്ടികളെ 14 സെക്കന്റ് നോക്കിയാല്‍ കേസെടുക്കാമെന്ന വിവാദപരാമര്‍ശവുമാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
സ്ത്രീകളെ 14 സെക്കന്റ് നോക്കിയാല്‍ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന ഋഷിരാജിന്റെ പരാമര്‍ശവും പരിധിവിട്ടെന്ന നിലപാടിലാണു മുഖ്യമന്ത്രി. പ്രതിഛായ ലക്ഷ്യമിട്ട് അരിഷ്ടക്കടക്കാരെ പിടിച്ചു കേസെടുക്കരുതെന്നും വകുപ്പിനു പുറത്തുള്ള വിഷയങ്ങളില്‍ പ്രതികരിക്കരുതെന്നുമാണു ഋഷിരാജിനു നല്‍കിയ താക്കീത്.
ആയുര്‍വേദമരുന്ന് നിര്‍മാണശാലകളിലും വില്‍പനകേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയ എക്‌സൈസ് സ്‌ക്വാഡ് വന്‍തോതില്‍ അരിഷ്ടം പിടിച്ചെടുത്ത് അബ്കാരി നിയമപ്രകാരം കേസെടുത്തിരുന്നു. ആയുര്‍വേദമരുന്ന് നിര്‍മാതാക്കളുടെ പരാതിയേത്തുടര്‍ന്ന് നടപടി നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും ഋഷിരാജ് വകവച്ചില്ല.
കേന്ദ്രവിഹിതത്തിലെ കുറവു പരിഹരിച്ചില്ലെങ്കില്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും വിജയേട്ടാ എന്നായിരുന്നു വനിതാമന്ത്രിയുടെ പരാമര്‍ശം. ഉടന്‍ ഇടപെട്ട മുഖ്യമന്ത്രി, വനിതാമന്ത്രിയെ തിരുത്തി. തന്നെ മുഖ്യമന്ത്രി എന്നു വിളിച്ചാല്‍ മതിയെന്നു നിര്‍ദേശിച്ചു.
Post Your Comments