മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന മുംബൈയിലെ ഒരു ഗണേശ വിഗ്രഹം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാകുന്നു. വഡാലയില്‍ 300 കോടി രൂപയ്ക്ക് മുകളില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട ജിഎസ്ബി സേവാ മണ്ഡലിന്‍റെ കൂറ്റന്‍ ഗണേശ വിഗ്രഹമാണ് ശ്രദ്ധേയമാകുന്നത്.ഇതാദ്യമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഒരു വിഗ്രഹം ഇന്‍ഷുര്‍ ചെയ്യപ്പെടുന്നത് . സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചിട്ടുള്ളതിനാൽ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടാന്‍ തക്ക കാര്യങ്ങള്‍ ഇതിലുണ്ട്.
11 അടി ഉയരത്തില്‍ തീര്‍ത്തിട്ടുള്ളതും കൈകള്‍ സ്വര്‍ണ്ണം പൂശിയതുമാണ് താരതമ്യേനെ സമ്പന്നമായ ഈ വിഗ്രഹം. വെള്ളിയിലും തങ്കത്തിലും തീര്‍ത്തിട്ടുള്ള ആഭരണങ്ങളാണ് ധരിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമേ ലാല്‍ബാഗ്ചാരാജയാണ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഗണേശോത്സവം നടക്കുന്ന മറ്റൊരു ഇടം . 51 കോടിക്കാണ് ഇവിടുത്തെ വിഗ്രഹം ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. ഈ വിഗ്രഹത്തിന് മുന്നില്‍ ഇപ്പോഴെ ഭക്തരുടെ ക്യൂ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. ഭക്തരുടെ ക്ഷേമത്തിനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് സംഘാടകരുടെ വാദം.
സ്വര്‍ണ്ണവും വെള്ളിയും ധരിപ്പിച്ചിട്ടുള്ള വിഗ്രഹത്തിന് വെവ്വേറെ ഇന്‍ഷുറന്‍സ് വേണമെന്നും വിഗ്രഹത്തിന്‍റെ അരികിലേക്ക് അനേകം ഭക്തര്‍ കടുന്നു വരുന്നതിനാല്‍ ഇവരില്‍ നിന്നും അതുപോലെ പ്രകൃതിദുരന്തങ്ങളില്‍ നിന്നും ഈ വിഗ്രഹത്തെ കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നാണ് നിലപാട്. ചെറുകിട ഗണേശോത്സവം നടത്തുന്നവരും വിഗ്രഹം ഇന്‍ഷുര്‍ ചെയ്യുന്നുണ്ട്. 5.5 കോടിയുടെ ഇന്‍ഷുറന്‍സ് പാരലിലെ ഗണേശ് ഗലിയിലെ വിഗ്രഹത്തിനായി വാങ്ങിയിട്ടുണ്ട്. എല്ലാ വര്‍ഷവും സ്വര്‍ണ്ണവില കൂടുന്നതിനാലാണ് ഇതെന്ന് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സെപ്തംബര്‍ 5 മുതല്‍ 15 വരെയാണ് ഗണേശ ചതുര്‍ത്ഥി.
Post Your Comments