IndiaNews

ധോണിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം സെപ്റ്റംബർ 14നാണ് ധോണിക്കെതിരെ ക്രിമിനിൽ കേസ് നടപടികൾ ആരംഭിച്ചത്. മാസികയുടെ ചിത്രത്തിൽ ധോണി മഹാവിഷ്ണുവായി കൈയിലേന്തുന്ന പല സാധനങ്ങളിലൊന്ന് ഒരു ഷൂസാണ്. ഈ ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് പൊതുപ്രവർത്തകനായ ജയകുമാർ ഹിരെമാത് ആണ് കേസ് നൽകിയത്.

തുടർന്ന് ധോണിക്കെതിരെ ഐപിസി 295, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കോടതിയിൽ നേരിട്ടു ഹാജരാകാനും കീഴ്കോടതി വിധിച്ചിരുന്നു.

ഈ ക്രിമിനല്‍ കേസ് നടപടികളാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് രാജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണയ്ക്ക് ധോണി നേരിട്ടു ഹാജരാകണമെന്ന് കീഴ്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button