ന്യൂഡല്‍ഹി : ലൈംഗീകാരോപണത്തില്‍ കുടുങ്ങി ആം ആദ്മി മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട സന്ദീപ് കുമാറിനെ ന്യായീകരിച്ച് വിവാദ കുരുക്കിലായിരിക്കുകയാണ് എഎപി നേതാവ് അശുതോഷ്.സന്ദീപിനെ ന്യായീകരിക്കാനായി ഗാന്ധിജിയുടെ ബ്രഹ്മചര്യത്തെ ആണ് അശുതോഷ് ഉദാഹരണമായി കാട്ടിയത്.എന്‍ഡിടിവിയിലെഴുതിയ ലേഖനത്തില്‍ 1910 കാലഘട്ടത്തില്‍ ഗാന്ധിജിക്ക് സര്‍ല ചൗധരിയുമായി ഉണ്ടായിരുന്ന ബന്ധം അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നതായി അശുതോഷ് ലേഖനത്തില്‍ പറയുന്നു.
സര്‍ല തന്റെ ആത്മീയ ഭാര്യയാണെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ടെന്നും, സര്ലയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ രാജഗോപാലാചാരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഗാന്ധിജിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ലേഖനത്തില്‍ അശുതോഷ് പറയുന്നു.അശുതോഷിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി.വാദ ലേഖനത്തിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നതിന് പുറമെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ യോഗം ചേര്‍ന്നു.
ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് അശുതോഷ് ചെയ്തിരിക്കുന്നതെന്നും, ഗാന്ധിജിയേയും സന്ദീപ് കുമാറിനേയും താരതമ്യപ്പെടുത്തിയത് ബാലിശമായിപ്പോയെന്നും ബിജെപി നേതാവ് സതീഷ് ഉപാധ്യ പറഞ്ഞു.
Post Your Comments