KeralaNews

സംസ്ഥാനത്തെ 93% മെഡിക്കല്‍ ലാബുകള്‍ക്ക് അംഗീകാരമില്ല, ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവുമില്ല; സര്‍ക്കാര്‍ കര്‍ശന നടപടിയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 93% സ്വകാര്യ മെഡിക്കല്‍ ലാബുകളും അംഗീകാരമില്ലാത്തവയാണെന്നും, 25 ശതമാനത്തോളം ലാബ് ജീവനക്കാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
അംഗീകാരമില്ലാത്ത ലാബുകള്‍ ആരോഗ്യരംഗത്ത് കടുത്ത ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ലാബുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ കൊണ്ടുവന്നത്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍, സ്‌കാനിങ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടികള്‍. സ്വകാര്യ ലാബുകളില്‍നിന്നു പരിശോധനാഫലങ്ങള്‍ തെറ്റായി നല്‍കുന്നതായുള്ള പരാതികള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണു ആരോഗ്യവകുപ്പ് ലാബുകളില്‍ പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button