KeralaNews

വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി

വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലാണ് ഉണ്ടാവുകയെന്നും അതിന്റെ ഉദാഹരണമാണ് കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വ്യവസായ വികസനം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണ് കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴി.
ചെന്നൈ-ബംഗളുരു വ്യവസായ ഇടനാഴിയുമായി ഇതിനെ കോയമ്പത്തൂരില്‍ ബന്ധിപ്പിക്കും.

ഇതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെ കുറിച്ച് ബജറ്റില്‍ വ്യക്തമാക്കിയട്ടുണ്ടെന്നും നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button