മുംബൈ: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുംബൈയില്‍ അക്രമം നടന്നത്. യേശുക്രിസ്തുവിന്റെ രൂപം അടിച്ചുതകര്‍ത്തു. ജുഹു താരാ റോഡിലെ ചര്‍ച്ചിനോട് അടുത്തുണ്ടായിരുന്ന പ്രതിമയാണ് ഒരു കൂട്ടം അക്രമികള്‍ അടിച്ചു തകര്‍ത്തത്.
അക്രമം നടത്തി പള്ളികള്‍ തകര്‍ത്ത് ദയയും സഹാനുഭൂതിയും കാണിക്കുന്ന തങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് വിജയിക്കില്ലെന്ന് ഫാദര്‍ ഫ്രാന്‍സിസ് ഗോന്സാല്വോസ് പ്രതികരിച്ചു.
പ്രതിമ അടിച്ചു തകര്‍ത്ത അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസും കൂട്ടു നിന്നതായി വാച്ചഡോഗ് ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടന ആരോപിച്ചു. തെളിവ് നശിപ്പിക്കാനും പൊലീസ് ശ്രമം നടന്നതായി ഇവര്‍ ആരോപിച്ചു.
മദര്‍ തെരേസ ഇനി മുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ എന്നാണ് അറിയപ്പെടുക. വിശുദ്ധരുടെ പട്ടികയില്‍ രണ്ട് തെരേസമാരുള്ളതുകൊണ്ടാണ് മദറിനെ കൊല്‍ക്കത്തയിലെ വിശുദ്ധ എന്ന് വിളിക്കുന്നത്.
Post Your Comments