തിരുവനന്തപുരം● ശബരിമല വിഷയത്തില്‍ കെ.സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന് കുമ്മനം. കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ആര്‍ത്തവം വിശുദ്ധമായ ഒന്നാണെന്നും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, സുരേന്ദ്രന്‍ പറഞ്ഞത് വ്യക്തിപരമായ നിലപാടാണെന്ന് കുമ്മനം വ്യക്തമാക്കി.
സുരേന്ദ്രന്റെ പരാമര്‍ശം പാര്‍ട്ടില്‍ അഭിപ്രായ വ്യത്യാസത്തിന് കാരണമായിരിക്കുകയാണ്. കെ. സുരേന്ദ്രന്റെ നിലപാട് തള്ളി ശോഭ സുരേന്ദ്രനും പാര്‍ട്ടി സംസ്ഥാന വക്താവ് ജെ.ആര്‍ പദ്മകുമാറും നേരത്തെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.
Post Your Comments