NewsIndia

കശ്മീരിൽ വീണ്ടും കലാപം: കളക്ടറേറ്റിനു കലാപകാരികൾ തീയിട്ടു

ഷോപിയൻ: ഷോപിയൻ ജില്ലയിലെ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് കോം‌പ്ലക്സിന് കലാപകാരികൾ തീയിട്ടു. ഹിസ്‌ബുൾ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തേത്തുടർന്നുണ്ടായ കലാപങ്ങളുടെ പിൻതുടർച്ചയാണ് ഇന്നും സംഭവിച്ചത്.

ജില്ലാ കളക്ടറുടെ ഓഫീസടക്കം സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് കോം‌പ്ലക്സിനാണ് കലാപകാരികൾ തീ വച്ചത്. കശ്മീരിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കു പരിഹാരം കാണുന്നതിനായി കേന്ദ്രസംഘം സഥലം സന്ദർശിയ്ക്കുന്ന ദിവസമായ ഇന്നു തന്നെയാണ് ആക്രമണമുണ്ടായത് .

ഇന്നു രാവിലെ വിഘടനവാദികൾ നടത്തിയ മാർച്ച് സൈന്യം പരാജയപ്പെടുത്തിയതിനേത്തുടർന്നാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിനു കലാപകാരികൾ തെരുവുകളിൽ നിറഞ്ഞത് സുരക്ഷാസൈനികർക്ക് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രയാസമുണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button