ആഫ്രിക്കയിൽ ഇന്റർനെറ്റ് എത്തിക്കാനായി ഫേസ്ബുക്ക് വിക്ഷേപിക്കാനിരുന്ന അമോസ്-6 സാറ്റലൈറ്റ് പൊട്ടിത്തെറിച്ചത് ലോകം ഞെട്ടലോടെയാണ് കണ്ടത്. നിരവധി ഗവേഷകരുടെ സ്വപ്നവും അധ്വാനവും ഒറ്റ നിമിഷം കൊണ്ടാണ് ഇല്ലാതായത്. അന്യഗ്രഹ ജീവികളുടെ ‘ലേസർ’ ആക്രമണത്തിൽ റോക്കറ്റ് തകർന്നതാണെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. വീഡിയോ സഹിതമാണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
പറക്കുംതളിക (യുഎഫ്ഒ) ഉപയോഗിച്ച് ഫാൽക്കൺ-9നെ നശിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പറക്കുംതളികകളെപ്പറ്റി പഠിക്കുന്നവർ ഫാൽക്കൺ-9ന്റെ പൊട്ടിത്തെറി എക് സ്ട്രീം സ്‌ലോമോഷനിൽ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. പൊട്ടിത്തെറിക്ക് സെക്കൻഡുകൾ മുൻപേ ലോഞ്ച്പാഡിന്റെ വലത് വശത്തുനിന്നും ഇടത്തേക്ക് ഒരു ചെറിയ വസ്തു പാഞ്ഞുപോകുന്നതായും അത് റോക്കറ്റിന്റെ മുകളിൽ എത്തുമ്പോൾ സ്ഫോടനം നടക്കുന്നതായും കാണാം. തീ പടരും മുൻപേ ഈ വസ്തു അവിടെ നിന്നും അപ്രത്യക്ഷമാകുന്നുണ്ട്. രണ്ടു സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് വിവരം. ആദ്യസെക്കൻഡിൽ ഏതോ അജ്ഞാതശക്തി മൂലം സ്ഫോടനം ഉണ്ടാകുന്നതായും രണ്ടാമത് തീ പടർന്ന് പിടിച്ച് ഇന്ധനടാങ്കിന് തീ പിടിച്ചതായുമാണ് കണ്ടെത്തൽ. ക്ഷേപണ സമയത്ത് പരിസരത്ത് ഒട്ടേറെ പക്ഷികളുണ്ടായിരുന്നതായും എന്നാൽ ഒരു പക്ഷിക്കും മണിക്കൂറിൽ 3600 മീറ്റർ വേഗത്തിൽ പറക്കാൻ കഴിയില്ലായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments