ഫേസ്ബുക്ക് 2017 ഓടെ അടച്ചു പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ്ടണ്‍ പഠനം അനുസരിച്ച് മൈ സ്‌പേസ് എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനുണ്ടായ അതേ അനുഭവമായിരിക്കും ഫേസ്ബുക്കിനെയും കാത്തിരിക്കുന്നതെന്നാണ് പറയുന്നത്. 2003ല്‍ സ്ഥാപിക്കപ്പെട്ട മൈ സ്‌പേസ് 2007 ലാണ് അതിന്റെ ഔന്നത്യത്തിലെത്തുന്നത്. 300 മില്യണായിരുന്നു. അന്ന് യൂസര്‍മാര്‍ ഗൂഗിളിനെ പോലും പിന്നിലാക്കി മൈ സ്‌പേസിലായിരുന്നു കയറിയിരുന്നത്.
പക്ഷേ 2014 മേയ് ആയപ്പോഴേക്കും മൈ സ്‌പേസ് ട്രാഫിക്കിന്റെ കാര്യത്തില്‍ റാങ്കിങ്ങില്‍ 982 സ്ഥാനത്തെത്തി. 2016 ആയപ്പോഴേക്കും അത് 2000 ത്തിനടുത്തായി. ഗണിത തിയറി വരെ ഉപയോഗപ്പെടുത്തി. കണക്കുകളും കാര്യങ്ങളുമെല്ലാം വിശകലനം ചെയ്തായിരുന്നു മൈ സ്‌പേസിന്റെ പതനം പ്രിന്‍സ്ടണ്‍ ഗവേഷകര്‍ പഠിച്ചത്. ഇതേ തിയറി തന്നെ ഫേസ്ബുക്കിലേക്കും പ്രയോഗിച്ചതോടെയാണ് 2017ല്‍ ഫേസ്ബുക്കിനെ കാത്തിരിക്കുന്ന ദുരന്തം വ്യക്തമായത്. വളര്‍ച്ചയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയത്തു തന്നെ ഫേസ്ബുക്കിന് 80% യൂസര്‍മാരെയും നഷ്ടപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments