ശ്രീനഗര്‍: സമാധാനശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കശ്മീരിൽ .20 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മുപ്പതംഗ സംഘമാണ് കശ്മീരില്‍ എത്തിയിരിക്കുന്നത്.രണ്ടു ദിവസങ്ങളിലായി സംഘം വിവിധ രാഷ്ട്രീയകക്ഷികള്‍, വ്യക്തികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ചനടത്തിയശേഷം പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തും.
കശ്മീര്‍ താഴ്‌വരയില്‍ സമാധാനവും സാധാരണ ജീവിതവും പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.സംസ്ഥാനത്തെമറ്റു പ്രധാന പാര്‍ട്ടി നേതാക്കളെ സംഘം കണും. ഗവര്‍ണര്‍ എന്‍.എന്‍. വോറയുമായും പ്രത്യേക കൂടിക്കാഴ്ചയുണ്ടാകും.വിഘടനവാദികളുമായും ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസും ഇടതുസംഘടനകളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിനിധി സംഘം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വിഘടനവാദികളായ ഹുറിയത്ത് കോണ്‍ഫറന്‍സിനെയും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഹുറിയത്തില്‍ നിന്നും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.
Post Your Comments