ന്യൂഡല്‍ഹി: 10 മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്തു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ഡൽഹി പോലീസ് പിടികൂടി. തൊഴിലാളിയായ അച്ഛന്റെ കൂടെ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരിച്ചെന്ന് കരുതി ഇയാൾ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
കുട്ടിയെ കാണാതായ വിവരം പെട്ടെന്ന് തന്നെ പോലീസിനെ അറിയിച്ചതിനാൽ ഉടനെ നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. സമീപത്ത് നിന്ന് പ്രതിയുടെ ഫോൺ കണ്ടെത്തിയത് പൊലീസിന് ഏറെ സഹായകമായി. അതിനിടെ കുട്ടിയെ തിരഞ്ഞുകൊണ്ടിരുന്ന സംഘത്തിലും ഇയാൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Post Your Comments