ന്യൂഡല്‍ഹി● കാശ്മീര്‍ സംഘര്‍ഷ ഭരിതമാകുമ്പോള്‍ പുതിയ പദ്ധതിയുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗെത്തി. അപകടം കുറഞ്ഞ ‘പവ’ ഷെല്ലുകള്‍ ഉപയോഗിച്ച് കാശ്മീര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് തീരുമാനം. മുളകുപൊടി നിറച്ച പവ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
പെല്ലറ്റ് തോക്കുകളുമായി താരതമ്യം ചെയ്താല്‍ പൊതുവേ പവ ഷെല്ലുകള്‍ അപകടം കുറവാണ്. ആളുകളില്‍ അസ്വസ്ഥത ഉണ്ടാക്കാനും കുറച്ച് സമയത്തേക്ക് തളര്‍ത്താനും പവ ഷെല്ലിന് സാധിക്കും. അതാണ് ഇങ്ങനെയൊന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
പെലാര്‍ഗോണിക് ആസിഡ് വാനില്‍ അമൈഡ് എന്നാണ് പവയുടെ പൂര്‍ണ്ണരൂപം. പെല്ലറ്റ് തോക്കു ഉപയോഗിക്കുന്നത് നിരവധിപേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിനിടെ പെല്ലറ്റ് തോക്കിന് ഇരയായി നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതാണ് പവ ഷെല്‍ ഉപയോഗിക്കാന്‍ പറയാന്‍ കാരണം.
Post Your Comments