KeralaNews

പെണ്‍വാണിഭത്തിന് പിടിയിലായ സിനിമാനടിയെ തറയില്‍ ഇരുത്തി : സീരിയല്‍ നടിക്ക് പ്രത്യേകം കസേര നല്‍കി

തിരുവനനന്തപുരം : സംസ്ഥാനത്ത് പെണ്‍വാണിഭസംഘങ്ങള്‍ക്ക് വേണ്ടി പൊലീസ് റെയ്ഡ് നടത്തുമ്പോഴും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ തങ്ങളുടെ ബിസിനസ്സ് കൊഴുപ്പിക്കുകയാണ്. പൊലീസിലെ ചിലരെങ്കിലും സംഘാംങ്ങളെ സഹായിക്കുന്നുണ്ടെന്നാണ് വിവരം.

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ 13 പേരെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ കൂട്ടത്തിലെ ഒരു സീരിയല്‍ നടി ക്രൈം ബ്രാഞ്ച് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ ചേട്ടായെന്ന് വിളിച്ചാണ് സഹായം അഭ്യര്‍ത്ഥിച്ചത്. പെട്ടുപോയി രക്ഷിക്കണമെന്ന് നടി പറഞ്ഞതോടെ ഉദ്യോഗസ്ഥരും പെണ്‍വാണിഭസംഘവും തമ്മിലുള്ള ബന്ധമാണ് ഇതോടെ പുറത്തുവന്നത്. അന്ന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ സിനിമകളില്‍ അഭിനയിച്ച നടിപോലും ആ സംഘത്തിലുണ്ടായിരുന്നിട്ടും ആ സീരിയല്‍ നടിക്കു മാത്രമാണു സ്റ്റേഷനില്‍ ഇരിക്കാന്‍ കസേര ലഭിച്ചതും. ബാക്കിയുള്ളവരെ തറയില്‍ ഇരുത്തുകയാണ് പൊലീസ് ചെയ്തതെന്ന് മലയാളമനോരമയടക്കമുള്ള പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ പെണ്‍വാണിഭസംഘങ്ങളുമായി പൊലീസിലെ ചിലര്‍ക്കെങ്കിലുമുള്ള അവുശുദ്ധകൂട്ടുകെട്ടാണ് പുറത്തായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ട ഡിജിപി ഈ ഉദ്യോഗസ്ഥനെ വിളിച്ചു കടുത്ത ഭാഷയില്‍ ശകാരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുമെന്നു മുന്നറിയിപ്പു നല്‍കി. കുടുങ്ങുമെന്നു ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഐജിയെ കണ്ടു മാപ്പപേക്ഷിച്ചു.

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളെ പിടികൂടാനായി 2015 ഓഗസ്റ്റില്‍ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ എന്ന പേരില്‍ ക്രൈം ബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനെതിരെ പ്രത്യേക ഓപ്പറേഷനും തുടങ്ങിയിരുന്നു. ഒരു വര്‍ഷത്തിനിടെ പത്തോളം സംഘങ്ങളില്‍പെട്ട 69 പേര്‍ ഇവരുടെ പിടിയിലാകുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഇത്തരം ഓപ്പറേഷന്‍ കുറവാണ് താനും. പ്രതികളില്‍ പലരും പലരും ജാമ്യത്തില്‍ ഇറങ്ങി. പുതിയ പേരുകളില്‍, പുതിയ വെബ്‌സൈറ്റുകളില്‍, വാട്‌സാപ്പ് കൂട്ടായ്മകളില്‍ ഇവര്‍ തങ്ങളുടെ ബിസിനസ്സ് കൊഴുപ്പിക്കുകയാണ്. പലപ്പോഴും സെക്‌സ് റാക്കറ്റിന്റെ ഒളിത്താവളങ്ങളില്‍ റെയ്ഡ് നടക്കുന്നുവെന്ന് മുന്‍കൂട്ടി അറിഞ്ഞ് പെണ്‍വാണിഭ സംഘങ്ങള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയാണ് പതിവ്.

റെയ്ഡ് വരുമ്പോള്‍ തന്നെ വിവരങ്ങള്‍ അറിയിക്കുന്ന പൊലീസ് ഇന്‍ഫോര്‍മര്‍മാരാണ് ഇവരെ സഹായിക്കുന്നത്. പെണ്‍വാണിഭ സംഘത്തിലെ ചില പ്രധാന പ്രതികള്‍ കൂടുതല്‍ പ്രാവശ്യം വിളിച്ച നമ്പറുകള്‍ പരിശോധിച്ചപ്പോഴാണു പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ തെളിഞ്ഞിരുന്നു. കേരള പൊലീസില്‍നിന്നു വിരമിച്ച ചില ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്വകാര്യ ഡിക്ടറ്റീവുകളാണ്. അല്ലെങ്കില്‍ സെക്യൂരിറ്റി ഏജന്‍സി നടത്തിപ്പുകാര്‍. ഭൂരിപക്ഷംപേരും മാന്യമായി ഇതൊക്കെ ചെയ്യുന്നവര്‍. എന്നാല്‍ ചിലര്‍ ഇത്തരം ഏജന്‍സികളുടെ മറവില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ഒരു കാര്യമാണ് വ്യക്തമാകുന്നത് സെക്‌സ് റാക്കറ്റിലെ കണ്ണികള്‍ക്ക് പൊലീസിലെ ചിരലെങ്കിലുമായുമുള്ള അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button