പകൽ കിനാക്കൾ കാണുന്നവരാണ് നമ്മളിൽ പലരും.പകല്‍ സ്വപ്നം ഫലിക്കില്ലന്ന് പറയുമെങ്കിലും സ്വപ്നത്തിന് പകലെന്നോ രാത്രിയെന്നോ ഭേദമൊന്നുമില്ല. പുതിയ പഠനമനുസരിച്ച് പകൽ സ്വപ്നം കാണുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും. ദിവാ സ്വപ്നം കാണാത്തവര്‍ ഇനി ദിവാസ്വപ്നം കാണാന്‍ തുടങ്ങിക്കോളൂ. ഇത് മാനസികമായും ശാരീരികമായും ആരോഗ്യം വര്‍ദ്ധിപ്പിക്കുകാണ് ചെയ്യുക. മനസിന് നമുക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥലത്തെല്ലാം സഞ്ചരിക്കാൻ സാധിക്കും. ദിവാസ്വപ്നം കാണുന്നതിലൂടെ ക്രിയേറ്റീവായി ചിന്തിക്കാന്‍ നമുക്ക് കഴിയുന്നു. ഇത് നമ്മുടെ സ്വന്തമായുള്ള കഴിവിനെ വര്‍ദ്ധിപ്പിക്കുന്നു.
വളരെ വലിയ പങ്കാണ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ദിവാസ്വപ്നം വഹിക്കുന്നത്. സ്വപ്നം ഓര്‍ത്തെടുക്കാനുള്ള കഴിവാണ് നമ്മുടെ ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പകല്‍ സ്വപ്നങ്ങള്‍ സഹായിക്കുന്നു. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ആലോചിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും ഉന്‍മേഷം ലഭിക്കുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദത്തിന് വിടനല്‍കാം.
ദിവാസ്വപ്നം മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ദിവാസ്വപ്നം കാണുന്നതിലൂടെ മാനസികമായും ശാരീരികമായും നമ്മള്‍ ഉത്തേജിപ്പിക്കപ്പെടുന്നു. ജോലിയിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയുന്നു. പലപ്പോഴും ജോലിയിലെ പ്രശ്നങ്ങള്‍ നമ്മുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു. എന്നാല്‍ ദിവാസ്വപനം മാനസികമായി നമ്മളെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.
പകല്‍ സ്വപ്നം വിവാഹ മോചനം കുറയ്ക്കും. എങ്ങനെ എന്നല്ലേ, കാരണം വിവാഹനാളുകളെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും ചിന്തിക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടുന്നു. ഇത് വിവാഹമോചനമെന്ന തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു. നമ്മളെല്ലാവരും ഭാവിയെക്കുറിച്ച് ധാരാളം സ്വപ്നങ്ങള്‍ കാണുന്നവരാണ് . ഇത്തരം സ്വപ്നങ്ങളായിരിക്കും ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമാകുന്നത്.
Post Your Comments