Uncategorized

മദർ തെരേസ നാളെ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍: പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്ക്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഔദ്യോഗിക നാമകരണ പരിപാടികള്‍ക്കു മുന്നോടിയായി മദറിന്‍റെ ഛായാചിത്രം ഉയര്‍ന്നു. നാളെ രാവിലെ 10.30 നാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ്(ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി).

ചടങ്ങില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള 11 അംഗ സംഘവും എത്തിച്ചേര്‍ന്നിട്ടുണ്ട്. വിശുദ്ധ പദവി പ്രഖ്യാപനത്തെക്കുറിച്ചുള്ള ഔദ്യോഗിക പത്ര സമ്മേളനത്തില്‍ നാമകരണപ്രക്രിയകളുടെ നടത്തിപ്പുകാരനായ ഫാ. ബ്രയാന്‍, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ മദര്‍ മരിയ പ്രേമ, വിശുദ്ധയാക്കുന്നതിന് സാക്ഷ്യം പറഞ്ഞ ബ്രസീലുകാരനായ മാര്‍സിലിയോ ഹദ്ദാദ് എന്നിവര്‍ പങ്കെടുത്തു.

വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക ചടങ്ങുകളോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദിനാള്‍മാര്‍ വിശുദ്ധരുടെ പുസ്തകത്തില്‍ മദറിന്‍റെ പേര് ചേര്‍ക്കട്ടെ എന്ന് മാര്‍പാപ്പയോട് ചോദിക്കും , തുടര്‍ന്ന് ലഘു ജീവചരിത്രം വായിച്ച ശേഷം വിശുദ്ധരുടെ പ്രാര്‍ത്ഥന ചൊല്ലും. വിശുദ്ധയാക്കുന്നതിന്‍റെ സന്ദേശം മാര്‍പാപ്പ ലത്തീനില്‍ വായിക്കും. പ്രഖ്യാപനത്തിന് കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോട് നന്ദി പറയും. വിശുദ്ധയാക്കിയതിന്‍റെ ഔദ്യോഗിക രേഖ മാര്‍പാപ്പ അംഗീകരിക്കുന്നതോടെ നടപടി ക്രമങ്ങള്‍ അവസാനിക്കും.

അമേരിക്കന്‍ ശില്‍പ്പിയും ചിത്രകാരനുമായ ചാസ് ഫാഗനാണ് വിശുദ്ധ പദവി പ്രഖ്യാപന വേദിയില്‍ ഉപയോഗിക്കുന്ന ഛായാചിത്രം വരച്ചത്. ബസിലിക്കയില്‍ ചിത്രം സ്ഥാപിച്ചത് വ്യാഴാഴ്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button