NewsInternational

ഐസ്‌ലാന്‍ഡ് ക്ലൗഡുകള്‍ വീണ്ടും വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകള്‍ പാടേ നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : ഐസ്‌ലാന്‍ഡിലെ അഗ്നിപര്‍വ്വതങ്ങളിലൊന്നില്‍ നിന്ന് വന്‍തോതില്‍ ചാരവും പുകയും വമിച്ച് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിലാണ്.
ഇതില്‍നിന്നുള്ള പുക ബ്രിട്ടനുനേര്‍ക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ വിമാനസര്‍വീസുകളാകെ താളംതെറ്റും. അത്തരമൊരു സാധ്യതയ്ക്ക് തയ്യാറെടുക്കാന്‍ വിമാനയാത്രക്കാരോട് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

അഗ്‌നിപര്‍വതത്തില്‍നിന്ന് വമിച്ച ചാരവും പുകയും ആകാശത്ത് വ്യാപിച്ച് യൂറോപ്പിലെ വിമാനസര്‍വീസുകളാകെ റദ്ദാക്കിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതേ സാഹചര്യം വീണ്ടും ഉടലെടുക്കുകയാണെന്നാണ് സൂചന.

ഐസ്‌ലാന്‍ഡിലെ കറ്റ്‌ല അഗ്‌നിപര്‍തമാണ് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടനെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന വ്യോമപാത കടന്നുപോകുന്നത് ഐസ് ലാന്‍ഡിനുമുകളിലൂടെയാണ്. അതുകൊണ്ടാണ് അഗ്‌നിപര്‍വത സ്‌ഫോടനം വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് ആശങ്ക ശക്തമാകുന്നത്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസ് സജ്ജമായിക്കഴിഞ്ഞു.

അഗ്‌നിപര്‍വതം നില്‍ക്കുന്ന മേഖലയിലെ ഭൂകമ്പത്തിന്റെ തോതും കൂടിയിട്ടുണ്ട്. ജൂണ്‍ പകുതി മുതല്‍ ഇവിടെ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. വലുതും ഇടത്തരവുമായ നൂറോളം ഭൂചലനങ്ങള്‍ ഇവിടെയുണ്ടായി.

2010 മെയ് മാസത്തിലാണ് ഐസ്‌ലാന്‍ഡില്‍ മറ്റൊരു അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായി യൂറോപ്പിനെയാകെ ചാരം മൂടിയത്. ആറുദിവസത്തോളമാണ് യൂറോപ്പില്‍നിന്നുള്ള വ്യോമഗതാഗതം നിശ്ചലമായത്. ഒരു ലക്ഷത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. 10,000 കോടി രൂപയുടെയെങ്കിലും നഷ്ടവും ഇതേത്തുടര്‍ന്നുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button