സൗദി:ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും.പതിനൊന്നിന് അറഫാ ദിനവും പന്ത്രണ്ടിന് ബലി പെരുന്നാളും ആഘോഷിക്കും.ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ഇന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ഇന്ന് ദുല്‍ഹജ്ജ് മാസം ആരംഭിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു. ദുല്‍ഹജ്ജ് എട്ടിന് അതായത് സെപ്റ്റംബര്‍ പത്തിന് ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. സെപ്റ്റംബര്‍ പതിനൊന്നു ഞായറാഴ്ചഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മ്മമായ അറഫാ സംഗമം നടക്കും. 12ന് ബലി പെരുന്നാള്‍. സെപ്റ്റംബര്‍ പതിനഞ്ചു വ്യാഴാഴ്ച വരെ ഹജ്ജ് കര്‍മങ്ങള്‍ നീണ്ടു നില്ക്കും.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന 89,594 തീര്‍ഥാടകര്‍ ബുധനാഴ്ച വരെ സൗദിയിലെത്തി. 317 വിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും സര്‍വീസ് നടത്തിയിട്ടുണ്ട്.. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ എല്ലാ തീര്‍ഥാടകരും ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള 8,700 ഓളം തീര്‍ഥാടകര്‍ സൗദിയിലെത്തിയിട്ടുണ്ട്.ഇന്ത്യയില്‍ നിന്നും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് നിര്‍വഹിക്കുന്ന 36,000ഓളം തീര്‍ഥാടകരില്‍ ഭൂരിഭാഗവും സൗദിയിലെത്തി. ഇതില്‍ മലയാളികള്‍ ഇപ്പോള്‍ മദീനാ സന്ദര്‍ശനത്തിലാണ്. ഹജ്ജിനു മുമ്പായി ഇവര്‍ മക്കയില്‍ തിരിച്ചെത്തും.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് തിങ്കളാഴ്ച അവസാനിക്കും.
Post Your Comments