Kerala

ഭൂമി കുംഭകോണം: ഹരിയാന മുന്‍മുഖ്യമന്ത്രി കുടുങ്ങും

ന്യൂഡല്‍ഹി: കര്‍ഷകരില്‍ നിന്ന് 400 ഏക്കര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് ഏറ്റെടുക്കുകയും പിന്നീട് അത് വന്‍ സ്വകാര്യകെട്ടിട ഉടമസ്ഥര്‍ക്ക് മറച്ചുവില്‍ക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി കുടുങ്ങും. ഭൂമിയേറ്റെടുത്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടില്‍ റെയ്ഡ് നടത്തി.

അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും സിബിഐ പരിശോധന നടത്തി. 20 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ഡല്‍ഹി, രോഹ്തക്, ചണ്ഡിഗഢ് ഹരിയാന എന്നിവിടങ്ങളിലാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ സ്ഥാപനങ്ങളും മറ്റുമുള്ളത്.

2004-2007 കാലഘട്ടത്തില്‍ മനേസറിലെ കര്‍ഷകരില്‍ നിന്നാണ് ഭൂമി വാങ്ങിയത്. ഹൂഡയുടെ സഹായികളുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button