ലഖ്‌നൗ : ബിജെപി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഭരണമാണ് ഏറ്റവും വലിയ നേട്ടമെന്ന് അമിത് ഷാ. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഒരു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബിജെപി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ഭരണത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും യുപിഎ സര്‍ക്കാര്‍ 70 വര്‍ഷങ്ങള്‍ കൊണ്ട് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ബിജെപി സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചെന്നും അമിത് ഷാ വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ ശ്രമിച്ചില്ല എന്ന കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി നേതൃത്വങ്ങളുടെ ആരോപണത്തെ എതിര്‍ക്കുകയായിരുന്നു അമിത് ഷാ. 14മത് ഫിനാന്‍സ് കമ്മീഷന്‍ 7.10 ലക്ഷം കോടി രൂപയാണ് ഉത്തര്‍ പ്രദേശിന് നല്‍കിയിട്ടുള്ളത് എന്നും മുന്‍ സര്‍ക്കാര്‍ 2.10 ലക്ഷം കോടി രൂപ മാത്രമാണ് മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നത് എന്നും അമിത് ഷാ അഖിലേഷ് യാദവിനുള്ള മറുപടിയായി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73 എംപിമാരെ നല്‍കിയ ഉത്തര്‍പ്രദേശിന്, കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് പണം അനുവദിക്കുന്നില്ല എന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ കീഴില്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ എണ്ണം ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍ തീരില്ലെന്നും ഒരോ ആഴ്ചയും പുതിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments