ലഖ്നൗ: വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ അലഹബാദ് റെയില്‍വേ സ്റ്റേഷനു പുറത്ത് ഗ്രനേഡുകളും ലോഞ്ചറുകളും അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ പക്കല്‍ നിന്നും മോഷ്ടിച്ചതാണ് ഇവയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
സ്റ്റേഷനു സമീപമുള്ള മരച്ചുവട്ടില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് നാല് ഗ്രനേഡുകളും ഒരു ഗ്രനേഡ് ലോഞ്ചറും ലഭിച്ചത്. സ്റ്റേഷനിലെ പ്രധാന ഗേറ്റിനു സമീപമായിരുന്നു ഇവ കണ്ടെത്തിയതെന്ന് റെയില്‍വേ പോലീസ് എസ്.പി കവീന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു.
സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ലെങ്കിലും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു
Post Your Comments