രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമായിക്കൊണ്ടിരിക്കുകയാണ്.മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വൻ പ്രഖ്യാപനങ്ങളുമായി രംഗത്ത്‌വന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ എയർടെൽ, ഐഡിയ, വൊഡാഫോൺ കമ്പനികൾ വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.റിലയൻസ് ജിയോയുടെ വാഗ്ദാനങ്ങൾ എന്തുവിലകൊടുത്തും നേരിടാനൊരുങ്ങുകയാണ് എയർടെൽ.ഇതിന്റെ ഭാഗമായി രാജ്യത്ത് എല്ലായിടത്തും അതിവേഗ 4ജി സേവനം ഉടൻ തന്നെ ലഭ്യമാക്കുമെന്ന് എയർടെൽ അധികൃതർ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയിൽ 135 mbps വേഗമുള്ള 4ജി സേവനം കൊണ്ടുവന്നിരുന്നു. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വേഗമുള്ള 4ജി സേവനമാണിത്.
കരിയര്‍ അഗ്രഗേഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ എല്ലായിടത്തും വേഗമേറിയ ഡേറ്റാ സേവനമാണ് ജിയോ നൽകുന്നത്. ഈ പദ്ധതിയെ നേരിടാനുള്ള സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുവരാനാണ് എയർടെൽ ലക്ഷ്യമിടുന്നത്. മുംബൈയ്ക്ക് കേരളത്തിലും അതിവേഗ 4ജി എയര്‍ടെല്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ച് വിജയിച്ചതാണ്.നിലവിൽ ജിയോയുടെ 4ജി വേഗം 50–90 mbps വരെയാണ്. ഈ വേഗം മിക്ക സ്ഥലങ്ങളിലും ലഭ്യമല്ലെങ്കിലും മറ്റു സേവനങ്ങളെ അപേക്ഷിച്ച് മികച്ച സ്പീഡാണ് ജിയോ നൽകുന്നത്. നിലവിലെ 4ജി വേഗതയേക്കാൾ 40-60 ശതമാനം ഉയർത്താനാണ് എയര്‍ടെല്‍ പദ്ധതി. ഉപഭോക്താക്കൾക്ക് താരീഫ് നിരക്കിനേക്കാൾ പ്രധാനം സ്ഥിരതയുള്ള, വേഗതയുളള ഡേറ്റാ കൈമാറ്റമാണ്.വിപണിയിലെ ശക്തമായ മൽസരത്തെ തുടർന്ന് എയർടെൽ നിരക്കുകൾ 80 ശതമാനം വരെ കുറച്ചിട്ടുണ്ട്.
Post Your Comments