NewsIndia

മന:സാക്ഷിയില്ലാത്ത സമൂഹത്തിന്റെ ക്രൂരത : വാഹനമിടിച്ചുവീണ യുവാവിന്റെ മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി: മൃതദേഹം ചതഞ്ഞരഞ്ഞു

ജയ്പൂര്‍: രാജ്യത്തെ നടുക്കി മനുഷ്യത്വ രഹിത ക്രൂരത അരങ്ങേറിയത് രാജസ്ഥാനിലെ ജയ്പ്പൂരില്‍. വാഹനമിടിച്ച് വീണ യുവാവിനെ ആരും തിരിഞ്ഞു നോക്കാതെ ചോരവാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍. പരിക്കേറ്റ് കിടന്ന യുവാവിന്റെ മേല്‍ ചീറിപാഞ്ഞു വന്ന വാഹനങ്ങള്‍ കഴിയിറങ്ങി. മണിക്കൂറുകള്‍ ഇത്തരത്തില്‍ റോഡില്‍ കിടന്ന മൃതദേഹം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഛിന്നഭിന്നമായി.കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹ ഭാഗങ്ങള്‍ പെറുക്കിയെടുത്തത്.
ജയ്പൂര്‍ നഗരത്തില്‍ വ്യാഴാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പോളോ വിക്ടറി സിനിമാ ഹാളിന് സമീപമാണ് അപകടം നടന്നത്. മണിക്കൂറുകള്‍ക്കു ശേഷം കണ്‍ട്രോള്‍ റൂമിലേക്ക് ആരോ വിളിച്ചപ്പോഴാണ് പോലീസ് അപകട വിവരം അറിഞ്ഞത്. സ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം തിരിച്ചറിയാന്‍ കഴിാത്ത വിതം ഛിന്നഭിന്നമായിരുന്നു. നിര്‍വികാരത ബാധിച്ച പൊതുസമൂഹത്തിന്റെ ഞെട്ടിപ്പിക്കുന്ന അവസ്ഥയിലൊന്നാണിതെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്ര സിംഗ് പറഞ്ഞു.
റോഡില്‍ ഛിന്നിച്ചിതറിക്കിടന്ന മൃതദേഹ ഭാഗങ്ങള്‍ പോലീസ് പെറുക്കികൂട്ടി ആശുപത്രിയില്‍ എത്തിച്ചു. 30 വയസ്സിന് അടുത്ത് പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടതെന്നും തെരുവില്‍ തന്നെ കഴിയുന്ന ആളാണെന്ന് വസ്ത്രില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നും പോലീസ് പറഞ്ഞു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button