ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ഉപാധികളോടെയാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതോടുകൂടി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിനുള്ള തടസങ്ങൾ നീങ്ങിയിരിക്കുകയാണ്.
പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നതാണ് പ്രധാന ഉപാധി. ഇതിനായി ഏഴംഗ വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്ന് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കണം. കടൽ സമ്പത്തുക്കൾ നശിപ്പിക്കുന്ന തരത്തിലാവരുത് നിർമാണമെന്നും ഇവ നിരീക്ഷിച്ച് ആറുമാസം കൂടുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും.
Post Your Comments