കോട്ടയം: സ്‌കൂളുകളില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കബഡി കളിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എ.ബി.വി.പി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍.കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു.
100 ദിവസം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസമേഖലയിലെ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവ വിദ്യാഭ്യാസമേഖലയെ തകര്‍ക്കും.
സ്വകാര്യ, സ്വാശ്രയ മേഖലയെ സഹായിക്കുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഓണപ്പരീക്ഷ എത്തിയിട്ടും അധ്യാപകരും വിദ്യാര്‍ത്ഥികളും പാഠപുസ്തകത്തിനുവേണ്ടി കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments