NewsIndia

തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് അംഗീകാരം നല്‍കിയത്. ബംഗാളിലെ ഭരണപക്ഷ പാര്‍ട്ടിയായ തൃണമൂലിന് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടായിരുന്നു.

നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ട്, അല്ലങ്കില്‍ ലോക്സഭയില്‍ ആകെയുള്ളതിന്റെ രണ്ടു ശതമാനം സീറ്റുകള്‍ അതുമല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി എന്നിവയാണ് നിലവില്‍ ദേശീയ പാര്‍ട്ടി അംഗീകാരത്തിനുള്ള നിബന്ധനകള്‍.

ദേശീയ പാര്‍ട്ടി അംഗീകാരത്തിന് പത്തുവര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളോ രണ്ടു പൊതുതെരഞ്ഞെടുപ്പുകളോ പരിഗണിക്കണമെന്ന പുതിയ തീരുമാനമാണ് തൃണമൂലിന് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കാന്‍ സഹായകരമായത്. ദേശീയ പാര്‍ട്ടി പദവി ലഭിച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസിന് രാജ്യത്ത് എവിടെ മത്സരിച്ചാലും പാര്‍ട്ടി ചിഹ്നം ലഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button