NewsIndia

തമിഴ്നാട്ടിലും തെലങ്കാനയിലും ബംഗളൂരുവിലും ആന്ധ്രയിലും പണിമുടക്ക് പരാജയം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചു

ചെന്നൈ : വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തമിഴ്നാട്ടില്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. പണിമുടക്ക് ജനജീവിതത്തെ ബാധിച്ചില്ലെന്നു മാത്രമല്ല, സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ ഫാക്ടറികളുടെയും മറ്റ് വ്യവസായ ശാലകളുടെയും പ്രവര്‍ത്തനത്തെ പണിമുടക്ക് ഒരു തരത്തിലും ബാധിച്ചിട്ടില്ല. വളരെ കുറച്ച്‌ സര്‍ക്കാര്‍ ബസ്സുകള്‍ മാത്രമേ ഇവിടെ നിരത്തിലിറങ്ങിയിട്ടുള്ളൂ. ജനജീവിതം സാധാരണ നിലയിലാണ്.

ബാംഗ്ളൂരിലും പണിമുടക്ക് ഭാഗികമാണ്. സ്‌കൂളുകളും മറ്റു ശാപങ്ങളും തുറന്നു പ്രവർത്തിക്കുന്നു. വാഹനങ്ങൾ സാധാരണ നിലയിൽ നിരത്തിലോടുന്നുണ്ട്. തെലങ്കാനയിൽ സ്‌കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പണിമുടക്കു യാതൊരു വിധത്തിലും ബാധിച്ചില്ല.കനത്ത മഴ ഒഴിച്ചു നിർത്തിയാൽ ജനജീവിതത്തെ പണിമുടക്ക് ഒരുരീതിയിലും ബാധിച്ചിട്ടില്ല.

അതേസമയം, ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമാണ്.കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ്സുകള്‍ ഒന്നും തന്നെ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നില്ല. ബാങ്കുകളും സ്കൂളുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. നേരിയ അക്രമ സംഭവങ്ങളും അങ്ങിങ്ങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button