തിരുവനന്തപുരം: എസ്ബി ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഒരു എന്‍ജിഒ യൂണിയന്‍ നേതാവിനെ കൂടി ഇപ്പോൾ പ്രതിചേര്‍ത്തിട്ടുണ്ട്.
ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍ സുരേഷിനെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. സംഭവത്തില്‍ എന്‍ജിഒയുടെ പ്രധാന നേതാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ലെന്ന തരത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പണിമുടക്കിനിടെ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിലാണ് ആക്രമണം നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Post Your Comments